എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ നിരവധി ഒഴിവുകള്‍. എല്‍ഡിസി,ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് തുടങ്ങി 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി – 18 മുതല്‍ 25 വരെ.എല്‍ഡിസി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് എന്നി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍.
യോഗ്യത
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് – ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഇംഗ്ലീഷില്‍ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം (മിനിറ്റില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള വേഗം)
ഹിന്ദി ടൈപ്പിസ്റ്റ് – 12-ാം ക്ലാസ് പൂര്‍ത്തിയായിരിക്കണം. ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള ടൈപ്പിങ് വേഗം വേണം
ഡ്രൈവര്‍ – പത്താം ക്ലാസ് ജയം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ ഡ്രൈവിങ് പരിചയം
എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://indianairforce.nic.in/
TAGS : JOB VACCANCY | CAREER
SUMMARY : Many Vacancies in Indian Air Force
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…