LATEST NEWS

യുകെയില്‍ നഴ്സാകാം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. BSc നഴ്സിങ്/ GNM വിദ്യാഭ്യാസ യോഗ്യതയും IELTS/ OET യു.കെ സ്കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.റ്റി (CBT) പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍.

മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുമുണ്ടാകണം. uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2025 ഒക്ടോബര്‍ 5 നകം അപേക്ഷ നല്‍കേണ്ടതാണ്.

റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒബ്ജക്റ്റീവ് സ്ട്രക്ച്ചേഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ (OSCE) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (₹37.76 lakh), OSCE ക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (₹33.38 lakh) ശമ്പളമായി ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. നോര്‍ക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) മുഖേനയുളള യു.കെ വെയില്‍സ് റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
SUMMARY: Apply now for Norka Roots UK Nurses recruitment

NEWS DESK

Recent Posts

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

18 minutes ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

28 minutes ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

38 minutes ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

8 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

9 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

9 hours ago