യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
മൂന്നാഴ്ച മുമ്പാണ് അർഫാത്തിനെ കാണാതായത്. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്.
ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയില്‍ എത്തിയത്. ഈ വർഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്. ഇതില്‍ മിക്കതും വിദ്യാർഥികളാണ്.
The post ഇന്ത്യൻ വിദ്യാര്‍ഥി യുഎസില്‍ മരിച്ച നിലയില്‍ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ…
ന്യൂഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നു തകര്‍ന്നുവീണ സംഭവത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി. ഒരു…
മുംബൈ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക്…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…
മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…