Categories: SPORTSTOP NEWS

ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ പറഞ്ഞു. 2025 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാകിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമല്ലാത്തതിനാല്‍ 2008-ലെ ഏഷ്യ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ ക്രിക്കറ്റ് ടൂർണമെന്‍റുകള്‍ കളിച്ചിട്ടില്ല. 2012 ഡിസംബർ മുതൽ 2013 ജനുവരി വരെ ഇന്ത്യയിൽ നടന്ന മത്സരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര. ഇതിന് ശേഷം ഐസിസി ടൂർണമെന്‍റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്.

എല്ലാ മത്സരങ്ങളും ഒരു നഗരത്തിൽ തന്നെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയോട് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യൻ ബോർഡിന് താൽപ്പര്യമില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ ടൂർണമെന്‍റിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കുകയുള്ളൂ എന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു. കഴിഞ്ഞ വർഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ഏഷ്യാ കപ്പിലും സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍, പാകിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടന്നത്.

TAGS: SPORTS | CHAMPIONS TROPHY
SUMMARY: India unlikely to travel to Pakistan, Champions Trophy in hybrid model

Savre Digital

Recent Posts

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

26 minutes ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

53 minutes ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

1 hour ago

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…

1 hour ago

ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ട്രംപിനെ തള്ളി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…

3 hours ago

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…

3 hours ago