ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി-20 മത്സരങ്ങൾ നിർത്തിവെയ്ക്കും. ഒരാഴ്ചത്തേക്ക് മത്സരങ്ങൾ മാറ്റിവെയ്ക്കാനാണ് ബിസിസിഐ അറിയിച്ചു. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച തീരുമാനം അന്തിമമാക്കിയത്. ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും തമ്മിൽ വ്യാഴാഴ്ച ധർമശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം വ്യോമാക്രമണ ഭീഷണിയെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഈ മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
58 മത്സരങ്ങളാണ് സീസണിൽ ഇതുവരെ നടന്നത്. പോയന്റ് പട്ടിക ഇതേ രൂപത്തിൽ നിലനിർത്തി ഒരാഴ്ചക്ക് ശേഷം ഐപിഎൽ തുടങ്ങാനുള്ള സാധ്യതയുണ്ട്. വിദേശതാരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫുകളെയുമെല്ലാം നാട്ടിലേക്ക് തിരിച്ചയക്കും. ഇന്ന് ലക്‌നൗവില്‍ നടക്കാനിരുന്ന ആര്‍സിബി-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മല്‍സരം നേരത്തേ മാറ്റിവച്ചിരുന്നു. ടീമുകളുടെ സാന്നിധ്യം, കളിക്കാരുടെ ആശങ്കയും വികാരങ്ങളും, പ്രക്ഷേപകരുടെയും സ്‌പോണ്‍സര്‍മാരുടെയും ആരാധകരുടെയും അഭിപ്രായങ്ങള്‍ എന്നിവ പരിഗണിച്ച് എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തതെന്ന് ബിസിസിഐ വിശദീകരിച്ചു.
TAGS: SPORTS | IPL
SUMMARY: IPL 2025 suspended indefinitely due to India-Pakistan military tensions
വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…
തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. രാഹുല്‍ തന്നോട് സാമൂഹിക…
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…