Categories: KARNATAKA

ഇന്ത്യ മുന്നണിയുടെ 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാൻ പോസ്റ്റ്‌ ഓഫിസിൽ സ്ത്രീകളുടെ തിരക്ക്

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പ്രതിമാസം 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പോസ്റ്റോഫീസുകളിൽ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനത്തി സ്ത്രീകൾ. ഇന്ത്യ സംഖ്യം അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിൽ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകൾ തിരക്കിട്ടെത്തുന്നത്.

ശിവാജിനഗർ, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തിൽ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തിയത്. തപാൽ വകുപ്പ് 2000 മുതൽ 8500 രൂപ വരെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറൽ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റർ എച്ച്.എം. മൻജേഷ് പറഞ്ഞു.

എന്നാൽ നിലവിൽ അത്തരത്തിലൊരു നിക്ഷേപവും ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആരോ നടത്തിയ വ്യാജ പ്രചാരണമാണ്. തപാൽ വകുപ്പ് ഇത്തരത്തിൽ ഒരു തുകയും നൽകുന്നില്ല. എന്നാൽ സ്ത്രീകൾ അക്കൗണ്ട് തുറക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ വിശദീകരിക്കുന്നുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പോസ്റ്റ് ഓഫീസുകളിൽ പതിച്ചിട്ടുമുണ്ട്. ഇത് അറിഞ്ഞശേഷവും അക്കൗണ്ട് തുറക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് അത് ചെയ്തുകൊടുക്കുമെന്ന് മഞ്ചേഷ് കൂട്ടിച്ചേർത്തു.

നേരത്തേ 50 മുതൽ 60 വരെ പുതിയ അക്കൗണ്ടുകൾ തുറന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 500 മുതൽ 600 വരെ അക്കൗണ്ടുകളാണ് തുറക്കപ്പെടുന്നതെന്നും ചിലദിവസങ്ങളിൽ 1000 അക്കൗണ്ടുകൾ വരെ തുറന്നിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് അധികൃതർ പറഞ്ഞു. ദരിദ്രകുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ നൽകുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗ്യാരണ്ടി പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്.

Savre Digital

Recent Posts

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…

37 minutes ago

ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരുക്ക്

വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…

2 hours ago

ഹൃദയാഘാതം; നടി ഷെഫാലി ജാരിവാല അന്തരിച്ചു

മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. വെള്ളിയാഴ്ച…

2 hours ago

മുല്ലപ്പെരിയാർ ജലനിരപ്പ് 135.60 അടി; ഡാം ഇന്ന് തുറക്കാൻ സാധ്യത, മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് (ജൂണ്‍ 28, ശനിയാഴ്ച) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ…

3 hours ago

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; പ്ലസ്​ വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റിന്​ അപേക്ഷ ഇന്ന്​ മുതൽ

തിരുവനന്തപുരം: പ്ലസ് വൺ‌ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ചമുതൽ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ…

3 hours ago

കേന്ദ്ര സർക്കാറിൽ തൊഴിൽ തേടുന്നവർക്ക് അവസരം; 14,582 ഒഴിവുകള്‍, കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ജൂലൈ നാലു വരെ അപേക്ഷിക്കാം

ബെംഗളൂരു: സർക്കാർ ജോലി തേടുന്ന ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ ജോലി നേടാൻ അവസരം. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ പാസാകുന്നവർക്ക്…

4 hours ago