റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യ മാസ്റ്റേഴ്സ്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം 17 പന്ത് ബാക്കിനിൽക്കെ മറികടന്നു. 74 റൺസെടുത്ത അമ്പാട്ടി റായിഡുവാണ് ഇന്ത്യയുടെ വിജയശില്പി. സച്ചിൻ ടെണ്ടുൽക്കർ 25 റൺസോടെ തിളങ്ങി. റായ്പുര്‍ വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ.
ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിൽ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരായിരുന്നു തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റായുഡു – സച്ചിന് സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായിഡുവിന്റെ ഇന്നിംഗ്സ്.
അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന് ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന് നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്, ഇര്ഫാന് പത്താന്, ഗുര്‍കീരത് സിംഗ് മന്, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്.
TAGS: SPORTS | CRICKET
SUMMARY: India Masters Beat WI Masters To Clinch Title
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…