ഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനും നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ ഡിഎസ് ഗ്രൂപ്പിനും വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസ് അനുമതി നല്‍കി.
4500 കോടിയുടേതാണ് ഇടപാട്. ഓഹരി വാങ്ങല്‍ കരാര്‍ പ്രകാരമാണ് ഇടപാട്. സനോട്ടി പ്രോപ്പര്‍ട്ടീസിന് പുറമേ സെലിക്ക ഡെവലപ്പേഴ്സും ജാഗ്വാര്‍ അഡൈ്വസറി സര്‍വീസസും വില്‍പ്പനയില്‍ പങ്കാളിയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആയുര്‍വേദ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു എഫ്‌എംസിജി കമ്പനിയാണ് പതഞ്ജലി.
ഒരുപാട് സാധ്യതകള്‍ ഉള്ള മേഖലയാണ് എന്ന് കണ്ടാണ് പതഞ്ജലി ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കണ്ണുവയ്ക്കുന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കം ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്താണ് പതഞ്ജലിയുടെ നീക്കം.
TAGS : LATEST NEWS
SUMMARY : Patanjali enters the insurance sector
ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിൽ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ…
ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക് തെറിച്ചു വീണ് യുവതി മരിച്ചു. ബാനസവാഡി…
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,…
പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ന്യൂഡൽഹി: രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി…
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള…