ബെംഗളൂരു: ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി കാറിടിച്ച് മരിച്ചു. കൊഡിഗെഹള്ളി മെയിൻ റോഡിൽ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശിനിയും സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിനിയുമായ ദേവതയാണ് (20) ആണ് മരിച്ചത്. പെൺകുട്ടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന കാർ പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ കൊഡിഗെഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: BENGALURU | ACCIDENT
SUMMARY: Engineering student falls off two-wheeler, dies after being run over by car
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…
ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…