Categories: NATIONALTOP NEWS

ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കര്‍; കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചര്‍ച്ചചെയ്തു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി.

ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം ശനിയാഴ്ചയാണ് പിടിച്ചെടുത്തത്. നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.

പാലക്കാട്, കോഴിക്കോട്, തൃശൂർ, വയനാട് സ്വദേശികളാണ് കപ്പലിലുള്ളത്.  ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്. ഈ മാസം ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇസ്രയേലിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു

The post ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കര്‍; കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചര്‍ച്ചചെയ്തു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി…

6 minutes ago

ഫന്റാസ്റ്റിക് ഫോർ താരം ജൂലിയൻ മക്മഹോൻ അന്തരിച്ചു

ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…

1 hour ago

കന്നഡ ഭാഷയെക്കുറിച്ച് പ്രതികരിക്കുന്നതിനു കമൽഹാസനു വിലക്കേർപ്പെടുത്തി കോടതി

ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് നടൻ കമൽഹാസന് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപെടുത്തി.…

2 hours ago

ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെണ്‍കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.…

2 hours ago

നമ്മ മെട്രോ യെലോ ലൈനിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…

2 hours ago

മുണ്ടക്കൈ, ചൂരല്‍മല; ഇതുവരെ ചെലവിട്ട തുക 108. 21 കോടി, കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ്…

3 hours ago