ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് സൂചന. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടു. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘എംഎസ് സി എരീസ്’ കാർഗോ ഷിപ്പിൽ ആകെ 25 ജീവനക്കാരാണുള്ളത്.
ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും നടപടികൾ ആരംഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും എംബസികൾ മുഖേന ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാന്റെ റെവലൂഷണറി ഗാർഡ്സ് ആയിരുന്നു കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ഇവർ പാലക്കാട്, കോഴിക്കോട് സ്വദേശികളാണെന്നാണ് ലഭ്യമായ വിവരം.
ദുബായിലേക്ക് പോവുകയായിരുന്ന പോർച്ചുഗീസ് പതാകയുള്ള കപ്പലിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇറാൻ സേന ഇരച്ചുകയറുകയായിരുന്നു. ഇറാൻ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് ഇസ്രായേലിന്റെ പ്രതികരണം.
The post ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…