ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ടാസ്ക് ഫോഴ്‌സ് വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെയും പരിസര പ്രദേശങ്ങളെയും കഴിഞ്ഞ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് കുടുങ്ങിയത്.
ഡ്രോണുകളും സിസിടിവി കാമറ ദൃശ്യങ്ങളുമാണ് പുലിയെ പിടികൂടാൻ സഹായിച്ചതെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ഒരു പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തുകയും അവിടെ കെണി സ്ഥാപിച്ചുമാണ് പുലിയെ പിടികൂടിയത്.
ഇലക്‌ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയിലെ സിസിടിവിയിലാണ് കഴിഞ്ഞയാഴ്ച പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഫ്‌ളൈഓവർ കടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഫേസ് 1 ടോൾ പ്ലാസയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. പനക് ഇന്ത്യ കമ്പനി പ്രദേശത്ത് നിന്ന് നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻടിടിഎഫ്) ഗ്രൗണ്ടിലേക്കാണ് പുലി പോയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ക്യാമ്പസിൽ വനം വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തിയെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല.
TAGS: BENGALURU | LEOPARD
SUMMARY: Leopard found near electronic city caught
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…