മഹാരാഷ്ട്ര: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്തെന്ന് ആരോപണവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്‌ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുന്നതിനു തെളിവുകള്‍ ആവശ്യമാണെന്നും ഇതു ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും സുപ്രിയ പറഞ്ഞു.
പാർലമെന്‍റിന്‍റെ ആദ്യ ശീതകാല സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇവിഎം ഹാക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് ചർച്ച ചെയ്യാൻ താനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിലേക്ക് പോകുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഇവിഎമ്മുകൾ ഹാക്ക് ചെയ്തതായി വിവരങ്ങൾ ലഭിച്ചിരുന്നതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് വെളിപ്പെടുത്തിയത്.
മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്‍റെ നിരീക്ഷകരില്‍ ഒരാളായിരുന്നു ജി. പരമേശ്വര. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ഇവിഎം പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അപ്പീല്‍ നല്‍കുമെന്നും പരമേശ്വര വ്യക്തമാക്കിയിരുന്നു.
TAGS: NATIONAL | DK SHIVAKUMAR
SUMMARY: Will discuss about evm hack allegation with shivakumar says supriya sule
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…