ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 ന് ‘സ്മൃതിപര്‍വം’ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും കവിത ആലാപനവും വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടാകും.
രാവിലെ 10.30 മുതല്‍ ഇന്ദിരാനഗര്‍ ഇസിഎയിലെ ഡോ. ജെ അലക്സാണ്ടർ ഹാളിൽ നടക്കുന്ന പരിപാടിയില്‍ സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, കെ വി സജയ്, ഡോ.സോമന്‍ കടലൂര്‍ ഇ പി രാജഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ബെംഗളൂരുവിലെ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലുള്ള പ്രമുഖരും പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി അധ്യക്ഷന്‍ ഒ വിശ്വനാഥന്‍ അറിയിച്ചു. ഫോണ്‍: 9980090202.
<BR>
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar on 11
ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം…
പാലക്കാട്: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രതിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06041…
തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും…
തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവച്ചുകൊന്നു.…
ബാങ്കോക്ക്: മ്യാൻമറിന്റെ ആക്ടിങ് പ്രസിഡന്റ് മിന്റ് സ്വെ (74) അന്തരിച്ചു. തലസ്ഥാനമായ നെയ്പിഡോയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക…
കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു പോക്സോ…