ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്‌ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആളപായമില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. നിലവിൽ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ഗാസയിൽ നിന്ന് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതിന് പിന്നാലെയാണ് സ്‌ഫോടന പരമ്പരങ്ങൾ. മറ്റ് രണ്ട് ബസുകളിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. അഞ്ച് ബോംബുകളും സമാനമാണെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു. എല്ലാ ബസുകളിലും ഒരാൾ തന്നെയാണോ സ്‌ഫോടക വസ്തുക്കൾ വച്ചതെന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബസുകളിലും ട്രെയിനുകളിലും തെരച്ചിൽ നടത്തിവരികയാണ്.
ഷിൻ ബെറ്റ് ഇന്റേണൽ സെക്യൂരിറ്റി ഏജൻസി അന്വേഷണം ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്.
TAGS : ISRAEL | TERROR ATTACK
SUMMARY : Series of explosions on three buses in Israel; suspected to be terror attacks
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…