ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു .. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. മൈസൂരു കെ.ആർ. നഗര അർക്കേശ്വര ക്ഷേത്രത്തിന് സമീപം കാവേരി നദിയിൽ രണ്ടു കുട്ടികളടക്കം ആറുപേരാണ് മുങ്ങി മരിച്ചത്. ഉറുസ് നേർച്ചയിൽ പങ്കെടുത്ത് മടങ്ങിയ 20-അംഗ സംഘത്തിലെ ആറുപേരാണ് മുങ്ങിമരിച്ചത്.
വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഉദയഗിരി സ്വശേദിയായ ഉമ്മർ (ഏഴ്), ബന്നൂർ സ്വശേദി നേഹാൻ (20), ഊട്ടി സ്വദേശി സയ്യിദ് ഫാ ത്തിമ (38), ബെംഗളൂരു സ്വദേശികളായ ആഫിയ (20), ഹൈമ (13), യാസീൻ (28) എന്നിവരാണ് മരിച്ചത്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നദിയിൽ നീന്താനിറങ്ങിയവരാണ് മരിച്ചത്.
മറ്റൊരു സംഭവത്തില്‍ തടാകത്തിൽ മീൻ പിടിക്കാൻ പോയ രണ്ട് എസ്റ്റേറ്റ് തൊഴിലാളികളും മരിച്ചു. പെരിയപട്ടണ താലൂക്കിലെ റാണിഗട്ടെയിലെ കാവേരി നദിയിൽ മീൻ പിടിക്കാൻ പോയ ഗണേഷ് (22), ഇമ്രാൻ (28) എന്നിവരാണ് മുങ്ങി മരിച്ചത്. ചുഴിയിൽ അകപ്പെട്ടാണ് മരണം. സംഭവത്തില്‍ ബൈലക്കുപ്പെ പോലീസ് കേസെടുത്തു.
മരിച്ചവർക്ക് അഞ്ച് ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹാ യം പ്രഖ്യാപിച്ചു.
SUMMARY: Eight people drown in Cauvery river in two separate incidents in Mysuru
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…
ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…