മുംബൈ: ഇൻഡിഗോ വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന് നീയാണ് ഭീഷണിയുണ്ടായിത്. എന്നാൽ സുരക്ഷാ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 6ഇ 5101 വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. തുടർന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്ന് എയർലൈൻ വക്താവ് അറിയിച്ചു.
യാത്രക്കാരുടെ എണ്ണം എയർലൈൻ വെളിപ്പെടുത്തിയിട്ടില്ല. ബോംബ് ഭീഷണിയെക്കുറിച്ച് സന്ദേശമുള്ള കുറിപ്പ് വിമാനത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ രാത്രി 10.30 ഓടെ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പീന്നിട് 11.30 ന് പിൻവലിക്കുകയും ചെയ്തു.
TAGS: NATIONAL | BOMB THREAT
SUMMARY: Fake bomb threat to Indigo mumbai bound flight
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…