കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അജ്ഞാത ഫോണ്‍ കോളിനെ തുടർന്ന് ഉച്ചകഴിഞ്ഞ് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊല്‍ക്കത്ത – മുംബൈ ഇൻഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതൻ വിമാനത്താവളത്തിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വിമാനത്തില്‍ കയറിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർ ചെക്ക് ഇൻ ചെയ്തതിനു ശേഷമാണ് കോള്‍ വന്നതെന്ന് ഒരു വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചയ്ക്ക് 1.30 ന് യാത്ര തുടങ്ങി 4.20 ന് മുംബൈയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.
അടിയന്തര പ്രോട്ടോക്കോള്‍ പാലിച്ച് 195 യാത്രക്കാരോടും ഉടൻ തന്നെ ഒഴിപ്പിക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തില്‍ നിന്ന് ലഗേജുകള്‍ മാറ്റുകയും ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ വിമാനം മുഴുവൻ സ്കാൻ ചെയ്യുകയും ചെയ്തു.
TAGS : BOMB THREAT
SUMMARY : Bomb threat on IndiGo flight; passengers evacuated
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…