ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. ഡല്‍ഹി മഹിപാല്‍പുരിയിലെ ഹോട്ടലിലാണ് സംഭവം. മഹാരാഷ്ട്ര, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനായി തയാറെടുത്ത ബ്രിട്ടീഷ് വനിത ഇൻസ്റ്റഗ്രാം വഴിയാണ് റീല്‍ ചെയ്യുന്ന കൈലാഷിനെ പരിചയപ്പെടുന്നത്.
ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോള്‍ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡല്‍ഹിയിലേക്ക് വരാനും ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഡല്‍ഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാള്‍ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടുത്തതോടെ സുഹ്യത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഡല്‍ഹി പോലീസ് നടത്തുന്നുണ്ട്.
TAGS : LATEST NEWS
SUMMARY : British woman gang-raped in India after meeting friend she met on Instagram; two arrested
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…