ബെംഗളൂരു : ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ.) ‘ഓണോത്സവം-2024’ സെപ്തംബര്‍ 21, 22 തീയതികളിൽ നടക്കും. 21-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുപരിപാടിയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി മുഖ്യാതിഥിയാകും. നടി സുരഭിലക്ഷ്മി വിശിഷ്ടാതിഥിയാകും.
രാത്രി ഏഴിന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഫാഷൻ ഷോയും ഉണ്ടാകും. 22-ന് രാവിലെ എൻ.ഡി.കെ. കല്യാണമണ്ഡപത്തിൽ പൂക്കളമത്സരം നടക്കും. 11 മണി മുതൽ ഇ.സി.എ. അംഗങ്ങളുടെ ഗാനമേള, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ മരുതോർവട്ടം കണ്ണന്റെ ഓട്ടംതുള്ളൽ, 3.30 മുതൽ ജുഗൽബന്ദി, കുച്ചിപ്പുഡി, ഭരതനാട്യം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 11.30 മുതൽ ഓണസദ്യയുമുണ്ടാകും.
വൈകീട്ട് 6.30-ന് പിന്നണിഗായകരായ എം.ജി. ശ്രീകുമാര്‍, മൃദുലാ വാര്യർ, റഹ്മാൻ, ശിഖ പ്രഭാകരൻ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള അരങ്ങേറും.
<BR>
TAGS : ONAM-2024
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…
ബെംഗളൂരു: രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ള സംഘടനകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്ത് കർണാടക സർക്കാർ. ആർഎസ്എസ് പരിപാടിയിൽ…
ബെംഗളൂരു: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട അക്ലക്ക് പട്ടേല്‍ എന്ന…