ASSOCIATION NEWS

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ കൂട്ടായ്മ ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (അഫോയി)യുടെ പൊതുയോഗത്തില്‍ പിന്തുണയുമായി ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനകളും.

ബെംഗളൂരു ശിവാജിനഗർ നടന്ന യോഗത്തില്‍ നഗരത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. മുൻ സകാല മിഷൻ ചെയർ പേഴ്സണും, ബിബിഎംപി മുൻ കമ്മിഷണറും, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുൻ മേധാവിയും ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ രക്ഷാധികാരിയുമായ മത്തായി മുഖ്യ പ്രഭാഷണം നടത്തി.

അഫോയി ദേശീയ ചെയർമാൻ പി എ ഐസക്, പ്രസിഡന്റ്‌ ബിനു ദിവാകരൻ എന്നിവര്‍ സംസാരിച്ചു, യുവ തലമുറ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നായ ലഹരിയോട് ഒരു ശക്തമായ സാമൂഹിക ആന്റിഡോട്ട് നൽകുകയാണ് അഫോയിയുടെ ലക്ഷ്യമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.സംഘടനയുടെ പ്രസക്തിയെക്കുറിച്ചും, കർമ്മപദ്ധതികളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. കൂടുതല്‍ ആളുകളെ അംഗങ്ങളാക്കി മെമ്പർഷിപ് ഡ്രൈവ് വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ലഹരി ആസക്തി കൂടുതൽ കാണപ്പെടുന്നതും ഇത്തരം മഹാവിപത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ നിന്നും പഠനത്തിനായി ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ എത്തിച്ചേരുന്ന മലയാളി വിദ്യാർഥികളാണെന്ന അപ്രിയ സത്യവും അതിനൊരു പരിധിവരെ രക്ഷിതാക്കളുടെ അലംഭാവം ആണെന്നതും സാധ്യമായ പ്രതിവിധി കേരളത്തിലൂടെ നീളം ക്യാമ്പയിനുകൾ സംഘടിപ്പിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണെന്നും യോഗം വിലയിരുത്തി.

കെഎന്‍എസ്എസ് വൈസ് ചെയർമാൻ മോഹൻകുമാർ, ബോർഡ്‌ മെമ്പർമാരായ നല്ലൂർ നാരായണൻ, പത്മകുമാർ, കേളി ബെംഗളൂരു ജനറൽ സെക്രട്ടറി ജാഷിർ, ബെംഗളൂരു മലയാളി കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജെൻസൺ വിപി , മലബാർ മുസ്ലിം അസോസിയേഷൻ പ്രതിനിധി മെഹ്‌റൂഫ് കെ ആർ, ഐയ്മ പ്രതിനിധി അനൂപ് ചന്ദ്രൻ, സുവർണ കർണാടക കേരള സമാജം കോരമംഗല സോൺ ജനറൽ കൺവീനർ അടൂർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ആശാ പ്രിൻസ്, ജോയിന്റ് കൺവീനർ റെജി രാജേഷ്. എസ്എന്‍ഡിപി പ്രതിനിധി ഉദയകുമാർ, സെന്റ്‌ മാര്‍ത്താസ് ആശുപത്രി പ്രതിനിധികളായ രാജേശ്വരി, സുനി ജോൺ, ഫോക്കസ് ഇലക്ട്രോണിക് സിറ്റി സെക്രട്ടറി ജസീൽ, നിഷാന, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സെൻട്രൽ ക്യാമ്പസ് സ്റ്റാഫ് ലിജീഷ്, സാമൂഹ്യപ്രവർത്തകരായ ജോസ് ആന്റണി, പ്രഭാകരൻ എം, ബിദഗദേയ ചിരുത്തെഗളു കർണാടക വർക്കിംഗ്‌ പ്രസിഡന്റ്‌  നജീബ് എന്നിവർ അഫോയിയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പ് നല്‍കി.

അഡ്വ: പ്രമോദ് വരപ്രത്ത്, ടോമി ജെ ആലുങ്കൽ, അഡ്വ ബുഷ്‌റ വളപ്പിൽ, ജോർജ് ജേക്കബ്, ജോൺസ് വർഗീസ്, എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

യുവജീവിതങ്ങളെ തകർക്കുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും, സമൂഹത്തിന്റെ ധാർമിക–സാംസ്കാരിക അടിത്തറയെ ദുർബലമാക്കുകയും ചെയ്യുന്ന ലഹരി ഉപയോഗം ഇന്ന് ഒരു നിശ്ശബ്ദ മഹാമാരിയായി മാറിയിരിക്കുകയാണ്. ഈ ഗുരുതര സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് ബോധവൽക്കരണം, നേരത്തെ ഇടപെടൽ, കൗൺസിലിംഗ്, സമൂഹ പങ്കാളിത്തം എന്നിവയിലൂടെ ലഹരി ആസക്തി തടയുകയും, ആവശ്യമായിടങ്ങളിൽ ലഹരിവിമുക്തിയും സാമൂഹ്യ പുനഃസംയോജനവും പിന്തുണയ്ക്കുകയും ചെയ്യുക എന്ന വ്യക്തമായ ദൗത്യത്തോടെയാണ് അഫോയി പ്രവർത്തനം ആരംഭിച്ചത്.

ഫെബ്രുവരി 21ന് ബെംഗളൂരുവിൽ നടക്കുന്ന അഫോയിയുടെ ഔപചാരിക ഉദ്ഘാടനം, ലഹരിക്കെതിരായ ബോധവൽക്കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഊർജ്ജം പകരുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കമായിരിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യൂണിയൻ ടെറിറ്ററികളിലും സംഘടനയുടെ ശാഖകൾ സ്ഥാപിച്ച് പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ ശൃംഖല രൂപപ്പെടുത്തുകയാണ് അഫോയിയുടെ ലക്ഷ്യം.
SUMMARY: Bengaluru’s cultural organizations join hands in Afoy’s fight against drug menace

NEWS DESK

Recent Posts

തൃശൂർ വെടിപ്പുര ദുരന്തം; മരണസംഖ്യ 8 ആയി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂ‍ർ…

14 minutes ago

തൃശൂര്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; 3 പേരുടെ മരണം സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…

1 hour ago

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; 40 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…

2 hours ago

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ്‌ തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…

3 hours ago

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

4 hours ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

4 hours ago