ബെംഗളൂരു : ഈസ്റ്റർ, മധ്യവേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലൂടെ മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. 17-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നും മംഗളൂരു ജങ്ഷനിലെക്കും 20 ന് മംഗളൂരു ജങ്ഷനില്‍ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്കുമാണ് സര്‍വീസ് നടത്തുക.
എസ്എംവിടി ബെംഗളൂരു-മംഗളൂരു ജങ്ഷൻ എക്സ്‌പ്രസ് (06579) പെസഹാ വ്യാഴാഴ്ച രാത്രി 11.55-ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് നാലിന് മംഗളൂരുവിലെത്തും. തിരിച്ച് 20 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.10-ന് പുറപ്പെട്ട് (മംഗളൂരു ജങ്ഷൻ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് -06580) തിങ്കളാഴ്ച രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
TAGS : SPECIAL TRAIN
SUMMARY : Easter, Summer: Special train from Bengaluru to Mangalore via Kannur
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…