KERALA

ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സ്; വി​ധി ഇ​ന്ന്

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ലഹരിക്കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഇന്ന് വിധി പറയുക. ആന്റണി രാജുവും കോടതി ക്ലർക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികൾ. ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊണ്ടി ​മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കേസില്‍ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി 2024 നവംബറിൽ നിർദേശിച്ചിരുന്നു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നൽകിയ അപ്പീലിലായിരുന്നു ഈ വിധി.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.
SUMMARY: Antony Raju case Verdict today

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

4 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

4 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

5 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

6 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

6 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

7 hours ago