ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് പ്രഖ്യാപിച്ചത്.  കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, കാസർകോട് എന്നീസ്ഥലങ്ങളിലേക്കാണ് പ്രത്യേക സർവീസുകളുള്ളത്.

ശാന്തിനഗർ ബസ്‌സ്റ്റാൻഡിൽനിന്നാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 28-ന് 13 പ്രത്യേക സർവീസുകളാണ് നടത്തുന്നത്. കണ്ണൂർ (3), മൂന്നാർ (1), കാസറഗോഡ് (1), കോഴിക്കോട് (3), എറണാകുളം (1), പാലക്കാട് (2), തൃശ്ശൂർ (2) എന്നിങ്ങനെയാണ് പ്രത്യേക സർവീസുകളുള്ളത്.

ബെംഗളൂരു കെംപെഗൗഡ ബസ്‌സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രമണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാടു, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തും.

30,31 തീയതികളിലാണ് ഉഗാദി, റമദാൻ ആഘോഷങ്ങൾ. റമദാന്‍ അവധിയോടനുബന്ധിച്ച് കേരള ആർടിസിയും പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . 28-ന് കണ്ണൂർ, എറണാകുളം, കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്. മറ്റുസ്ഥലങ്ങളിലേക്കും അധിക സർവീസുണ്ടാകും.
<br>
TAGS : KSRTC | SPECIAL BUS
SUMMARY : Ugadi-Ramadan celebrations; Karnataka RTC to operate 2000 additional services from Bengaluru to Kerala and other places

 

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

15 minutes ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

44 minutes ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

1 hour ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

2 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

2 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

2 hours ago