ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിൽ ട്രക്കിങ്ങിനെടെയുണ്ടായ അപകടത്തിൽ മരിച്ച 9 പേരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകറാണ് (71) മരിച്ചത്. ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗർവാഡി (51), വിനായക് മുംഗർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുര കൃഷ്ണമൂർത്തി, വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ബെംഗളൂരുവിൽ നിന്നുള്ള 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കൽ ഗൈഡും അടക്കമുള്ള 22 പേരടങ്ങിയ സംഘമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിൽ അപകടത്തിൽപ്പെട്ടത്. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. കനത്ത മഞ്ഞു വീഴ്ചയും കൊടും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
എസ്.ബി.ഐയിൽ നിന്ന് സീനിയർ മാനേജരായി വിരമിച്ച ആശ ജക്കൂരിലായിരുന്നു താമസം. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ സജീവ അംഗമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബെംഗളൂരുവിൽ എത്തിക്കും. മകൻ: തേജസ്. മരുമകൾ: ഗായത്രി.
SUMMARY: Accident while trekking in Uttarakhand; A Malayali from Bengaluru was also among the dead
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…