ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായ സമയം തന്നെ സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു. 16 തീര്‍ഥാടകരെ രക്ഷപ്പെടുത്തിയതായാണ് വിവരം. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.
വെള്ളിയാഴ്ച നദിയിലൂടെ പെട്ടെന്ന് വെള്ളം കുത്തിയൊലിച്ചു വരുകയായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അപകടത്തിൽപെട്ടവരെ രക്ഷിക്കുകയായിരുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച ഡെറാഡൂണിലെ റോബേഴ്‌സ് ഗുഹയ്ക്ക് (ഗുച്ചുപാനി) സമീപമുള്ള ഒരു ദ്വീപിൽ കുടുങ്ങിയ 10 യുവാക്കളെ രക്ഷപ്പെടുത്തിയിരുന്നു.
<BR>
TAGS ; UTTARAKHAND | RESCUE
SUMMARY : Two pilgrims swept away after makeshift bridge collapses in Uttarakhand. 14 people are trapped
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…