ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ഉത്തരാഖണ്ഡിൽ നിന്നുള്ള നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മൃതദേഹം കണ്ടെത്തി. ജൂലൈ 31നാണ് നഴ്‌സിനെ കാണാതായത്. ഓഗസ്റ്റ് 8ന് മൃതദേഹം പോലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ജൂലൈ 31ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ പോലീസ് സ്റ്റേഷനിൽ സഹോദരി പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശിലെ ബിലാസ്പൂർ പട്ടണത്തിലെ കുറ്റിക്കാട്ടിൽ നിന്ന് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നഴ്‌സിനെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.
രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതിയെ ജൂലൈ 30ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിസിടിവി ദൃശ്യങ്ങളിൽ അവസാനമായി കണ്ടത്. രുദ്രാപൂരിനടുത്തുള്ള ബിലാസ്പൂരിലെ ദിബ്ദിബ പ്രദേശത്താണ് ദൃശ്യങ്ങൾ അവരെ കാണിച്ചത്. ഈ സൂചനയെ തുടർന്ന് പോലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിക്കുകയും അവളുടെ മൊബൈൽ നമ്പറും നിരീക്ഷണത്തിലാക്കുകയും ചെയ്തു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ സംഭവ ദിവസം യുവതിയെ സംശയാസ്പദമായി പിന്തുടരുന്ന ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലേക്കാണ് അന്വേഷണം ഇവരെ എത്തിച്ചത്. എന്നാൽ പോലീസ് എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.
തുടർന്ന് ഹരിയാനയിലേക്കും രാജസ്ഥാനിലേക്കും പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ഒടുവിൽ, രാജസ്ഥാനിലെ ജോധ്പൂരിലാണ് ധർമേന്ദ്ര എന്ന പ്രതിയെ കണ്ടെത്തിയത്. പോലീസ് ഇയാളെ ഭാര്യയോടൊപ്പം അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുന്നതിനായി രുദ്രാപൂരിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ ധർമേന്ദ്ര കുറ്റം സമ്മതിച്ചു.
ജൂലൈ 30ന് വൈകുന്നേരം നഴ്‌സ് ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നതിനിടെ ധർമ്മേന്ദ്ര ബലമായി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചക്കുകയും എന്നാല്‍ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തപ്പോൾ നഴ്സിൻ്റെ തല റോഡിലേക്ക് അടിച്ചുവീഴ്ത്തുകയും ഒടുവിൽ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കുറ്റം ചെയ്ത ശേഷം യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മൊബൈൽ ഫോണും 30,000 രൂപയും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.
പശ്ചിമബംഗാളിലെ ആർജി കാർ ഹോസ്പിറ്റലിൽ പി ജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
<BR>
TAGS : UTTARAKHAND | CRIME
SUMMARY : Nurse Raped and Killed in Uttarakhand; One person was arrested
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…