ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇതുവരെയും കണ്ടെത്താനായില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായാണ് വിവരം. മണ്ണിനടിയിൽ അർജുൻ അടക്കം 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലൊക്കേഷൻ മണ്ണിടിഞ്ഞ സ്ഥലത്താണ് കാണിക്കുന്നത്. മരം കയറ്റി മുംബൈലിക്ക് പോകുന്നതിനിടെയാണ് അർജുൻ ഓടിച്ചിരുന്ന ബെൻസ് ലോറി മണ്ണിടിച്ചലിൽപ്പെടുന്നത്. അപകട ശേഷം ഒരു തവണ അർജുൻ്റെ മൊബൈൽ റിങ്ങായതും പിന്നീട് സ്വിച്ച്ഡ് ഓഫായെന്നും ബന്ധുക്കൾ പറയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇതുവരെ ഏഴു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ലോറി ഡ്രൈവർമാർ പതിവായി വിശ്രമിച്ചിരുന്ന സ്ഥലമാണിത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഒരു ചായക്കടയും ഉണ്ടായിരുന്നു. കടയടക്കം ഒലിച്ചുപോയിരുന്നു.
മൂന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. റോഡിന് സമീപത്തുള്ള ഗംഗാവതി പുഴ കരകവിഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തിരച്ചിലിന് കര്‍ണാടക സര്‍ക്കാര്‍ നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
ലോറിയുടമ മനാഫ് അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ജി.പി.എസ് ട്രാക്ക് ചെയ്ത് ലോറിയുടെ ലൊക്കേഷന്‍ അധികാരികളെ അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാൻ കർണാടക പോലീസ് തയ്യാറാകുന്നില്ലെന്ന് മനാഫ് പറഞ്ഞു. ഭാരത് ബെൻസിലെ എൻജിനിയർമാരോട് സംസാരിച്ചതിന് ശേഷമാണ് ട്രാക്കിങ് വിവരങ്ങൾ കൈമാറിയത്. എന്നാൽ, അതിശക്തമായ മഴയിൽ ലോറി ഒലിച്ചു പുഴയിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്.
അങ്ങനെയാണെങ്കിൽ ജി.പി.എസ് ട്രാക്കിങ് പുഴയിലാണ് കാണിക്കേണ്ടതെന്നാണ് ഈരംഗത്തുള്ള പറയുന്നത്. .ലോറി നിർത്തിയിട്ട അതേ പ്രദേശത്താണ് ഇപ്പോഴും ജി.പി.എസ് ലോക്കേഷൻ കാണിക്കുന്നത്. പത്ത് മീറ്ററിലധിം ഈ പറയുന്ന സ്ഥലത്തുനിന്ന് ലോറി മാറാനുള്ള സാധ്യതയില്ല. മരമടക്കം 40 ടൺ ഭാരമുള്ള ലോറിയാണിത്. അത് നീങ്ങിലെന്ന് പറയാനാകില്ലെങ്കിലും അവിടെ തന്നയുണ്ടാകുമെന്നാണ് തങ്ങളുടെ അനുമാനം. മനാഫ് പറഞ്ഞു.
വിഷയത്തിൽ കേരളം ശക്തമായി ഇടപെട്ടിരുന്നു. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. അധികൃതരുമായി സംസാരിച്ചെന്നും വിഷയത്തിൽ ശക്തമായി ഇടപെട്ടെന്നും മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും അറിയിച്ചു.
<br>
TAGS : LAND SLIDE | ANKOLA
SUMMARY : Landslides in Uttara Kannada; Arjun is still not found.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…