തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
പരാതിക്കാരിയുടെ ചിത്രമോ പേരോ താൻ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടില്ലെന്നും, നേരത്തെ ഉണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപ്പൊക്കിയതാണെന്നുമാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജിയില്‍ പറയുന്നത്. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിട്ടുള്ളത്.
സൈബർ അധിക്ഷേപ പരാതിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഈ കേസില്‍ ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുല്‍ ഈശ്വർ അഞ്ചാം പ്രതിയുമാണ്.
SUMMARY: Case of insulting the complainant; Consideration of Sandeep Warrier’s anticipatory bail plea postponed
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത്…
കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…
കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…