ബെംഗളൂരു : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദർശിച്ചു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജഗദീപ് ധൻകറിനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. ഭാര്യ സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കാർഷികമേഖലയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചു. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ ആരോഗ്യസ്ഥിതിയും ഉപരാഷ്ട്രപതി അന്വേഷിച്ചു. അസുഖബാധിതയായ ചെന്നമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മണിക്കൂറോളം ഉപരാഷ്ട്രപതി ദേവഗൗഡയുടെ വീട്ടിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. വെള്ളിയാഴ്ചയാണ് ഉപരാഷ്ട്രപതി കർണാടകത്തിലെത്തിയത്. മാണ്ഡ്യയിലെ ആദി ചുഞ്ചനഗിരി സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം ദേവഗൗഡയോടൊപ്പം പങ്കെടുത്തു.
<BR>
TAGS : JAGDEEP DHANKAR | DEVEGOWDA
SUMMARY : Vice President Jagdeep Dhankar visited Deve Gowda
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…