ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് വർധിക്കുന്നു. ചൊവ്വാഴ്ച നഗരത്തിലെ കെംഗേരിയിൽ രേഖപ്പെടുത്തിയ താപനില 41.8 ഡിഗ്രി സെൽഷ്യസ് ആണ്. ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കെഎസ്എൻഡിഎംസി അറിയിച്ചു.
ബീദർ, കലബുർഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബാഗൽകോട്ട്, ബെളഗാവി, ഗദഗ്, ധാർവാഡ്, ഹാവേരി, കൊപ്പാൾ, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, തുമകുരു, കോലാർ, മാണ്ഡ്യ, ബല്ലാരി, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിൽ ഇതിനോടകം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര, മൈസൂരു, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ മെയ് 5 വരെ വേനൽചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.
നിലവിൽ കലബർഗിയിലും റായ്ച്ചൂരിലുമാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ യഥാക്രമം 43, 42 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.
ബെംഗളൂരു സർവകലാശാല പ്രദേശത്ത് 40 ഡിഗ്രി സെൽഷ്യസ്, ഹെസർഘട്ടയിൽ 40.1 ഡിഗ്രി സെൽഷ്യസ്, ലാൽ ബാഗിൽ 40.5 ഡിഗ്രി സെൽഷ്യസ്, യെലഹങ്കയിൽ 40.8 ഡിഗ്രി സെൽഷ്യസ് (വൈകിട്ട് 3.30 ന്), തവരെകെരെയിൽ 40.3 ഡിഗ്രി സെൽഷ്യസ്, ഉത്തരഹള്ളിയിൽ 40.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…
ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…
ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…