ന്യൂഡൽഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഏപ്രില്‍ 10 വരെ കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 8 വരെ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. മധ്യ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ഐഎംഡി അറിയിച്ചു.
ഡല്‍ഹിയില്‍, നിലവിൽ 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ സാധാരണ നിലയിലുള്ള ചൂടാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. ഏപ്രിൽ 8നും10നും ഇടയിൽ ഇടിയോടുകൂടി മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ഡൽഹിക്കു പുറമേ രാജസ്ഥാനിലും കടുത്ത ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത ഉഷ്ണ തരംഗം ഒരാഴ്ച കൂടി തുടരുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ മുതൽ ജൂൺവരെ രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
<br>
TAGS : HEATWAVE | NEW DELHI
SUMMARY ; Heat wave; Yellow alert for next three days in Delhi
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും.…