കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.
ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ശ്വാസതടസത്തെ തുടർന്നാണ് 15-ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി മുതല്‍ ആരോഗ്യനില വഷളവുകയായിരുന്നു. ബിപിയില്‍ വ്യതിയാനം കണ്ടതോടെയാണ് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയത്. ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ വരും മണിക്കൂറില്‍ നല്‍കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
TAGS : MT VASUDEVAN NAIR | HEALTH
SUMMARY : MT’s health condition is critical; Cardiac arrest medical bulletin
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…