LATEST NEWS

ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെഹ്റാൻ: ഇ​റാ​നി​ൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ലപ്പെട്ടു. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ലോ​റെ​സ്താ​ൻ, സെ​ൻ​ട്ര​ൽ പ്ര​വി​ശ്യ​യി​ലെ ഇ​സ്ഫ​ഗാ​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ സു​ര​ക്ഷാ​സേ​ന​യും സ​മ​ര​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഏഴ് പേർ കൊല്ലപ്പെട്ടതായും കല്ലേറില്‍ 13 പേ​ർ​ക്കു പ​രുക്കേ​റ്റതായും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

തെഹ്‌റാനിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ലൂർ വംശജർ താമസിക്കുന്ന നഗരങ്ങളിലാണ് പ്രധാനമായും സംഘർഷം നടക്കുന്നത്. ലോർഡെഗൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെടിയൊച്ചകൾ മുഴങ്ങുന്നതിന്റെയും പ്രതിഷേധക്കാർ ഒത്തുകൂടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാ​ശ്ചാ​ത്യ ഉ​പ​രോ​ധം മൂ​ലം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​റാ​നി​ൽ ക​റ​ൻ​സി​മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്‌. ഡി​സം​ബ​റി​ൽ നാ​ണ്യ​പ്പെ​രു​പ്പം 42.5 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​നും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ​ക്കും തീ​വി​ല​യാ​യി. ഞാ​യ​റാ​ഴ്ച ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി​ക​ളാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. അ​മേ​രി​ക്ക​യു​ടെ​യും പാ​ശ്ചാ​ത്യ ശ​ക്തി​ക​ളു​ടെ​യും ഉ​പ​രോ​ധ​ങ്ങ​ളി​ൽ ന​ട്ടെ​ല്ലു ത​ക​ർ​ന്ന ഇ​റേ​നി​യ​ൻ സമ്പദ്  ​വ്യ​വ​സ്ഥ​യ്ക്ക് എ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​റാ​നി​ലെ പു​രോ​ഹി​ത ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. പ്ര​തി​ഷേ​ധം ശ​മി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ബു​ധ​നാ​ഴ്ച ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​റേ​നി​യ​ൻ വി​പ്ല​വ​ഗാ​ർ​ഡി​നു കീ​ഴി​ലു​ള്ള ബാ​സി​ജ് എ​ന്ന അ​ർ​ധ​സൈ​നി​ക​സേ​ന​യി​ലെ അം​ഗ​മാ​ണ് ‌ലോ​റെ​സ്താ​നി​ലെ ഖു​ദാ​സ്ത് ന​ഗ​ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഫാ​ർ​സ് പ്ര​വി​ശ്യ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ചു.

2022ൽ ​ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മ​ത​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ഹ്സ അ​മി​നി എ​ന്ന യു​വ​തി ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വന്‍ പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം ഇ​റാ​നി​ലു​ട​നീ​ളം വ്യാ​പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​മാ​ണി​ത്.
SUMMARY: Massive protests in Iran; 7 people including security officer killed

NEWS DESK

Recent Posts

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

51 minutes ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

1 hour ago

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

2 hours ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

3 hours ago

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

4 hours ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

4 hours ago