എം.എം.എ മീലാദ് സംഗമങ്ങൾ 22 ന് തുടങ്ങും

ബെംഗളൂരു  മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിവിധ കേന്ദ്രങ്ങളിലെ മീലാദ് സംഗമങ്ങൾ 22 ന് ആരംഭിക്കും. മൈസൂർ റോഡിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ ഫെസ്റ്റ് പ്രസിഡണ്ട് ഡോ .എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ കലാമൽസരങ്ങളും നടക്കും.

ഒക്ടോബർ 2 ന്  ജയനഗർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബെന്നാർഘട്ട റോഡിലെ എ.എം.സി ഫംഗ്ഷന്‍ ഹാളിൽ നടക്കുന്ന രണ്ടാം ഘട്ട സംഗമത്തിൽ എം എംഎ തിലക് നഗർ മദ്രസ വിദ്യാർത്ഥികളുടെ കലാമൽസരങ്ങൾ നടക്കും. ഒക്ടോബർ 4 ന് വെള്ളിയാഴ്ച്ച ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ മൗലിദ് സംഗമവും മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും. 6 ന് ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിദായത്തുൽ ഇസ്ലാം വിദ്യാർത്ഥികളുടെ കലാമൽസരങ്ങളും മദ്ഹ് റസൂൽസംഗമവും നടക്കുന്നതോടെ പരിപാടിക്ക് സമാപനം കുറിക്കും.

സംപ്റ്റംബർ16 ന് തിങ്കളാഴ്ച്ച ആസാദ് നഗറിൽ നബിദിനഘോഷയാത്ര നടക്കും. വിദ്യാർത്ഥികളുടെ ദഫും സ്കൗട്ടും ഘോഷയാത്രക്ക് അകമ്പടി നൽകും. നബിദിനം പ്രമാണിച്ച് തിങ്കളാഴ്ച്ച എല്ലാ കേന്ദ്രങ്ങളിലും മൗലിദ് പാരായണവും മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും.
<br>
TAGS : MALABAR MUSLIM ASSOCIATION

Savre Digital

Recent Posts

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

22 minutes ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

60 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

1 hour ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

1 hour ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

2 hours ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

2 hours ago