ബെംഗളൂരു: റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങളുമായി മലബാര്‍ മുസ്ലിം അസോസിയേഷന്‍. തറാവീഹ് നിസ്‌കാരത്തിന് വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ ഇമാമുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. യാത്രക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള വിശാലമായ സൗകര്യങ്ങള്‍ മോത്തീനഗര്‍ ആസ്ഥാനത്തടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ റംസാനില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു മാസം പ്രയാസമില്ലാതെ ഭക്ഷിക്കുവാന്‍ സംഘടന നല്‍കി വരുന്ന ഭക്ഷണ ധാന്യങ്ങളുടെ കിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്യും. ഇതിന്റെഉദ്ഘാടനം ഫെബ്രുവരി 28 പ്രസിഡന്റ് ഡോ എന്‍ എ മുഹമ്മദ് നിര്‍വ്വഹിക്കും
മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ വിവിധ കേന്ദ്രങ്ങളിലെ തറാവീഹ് നിസ്‌കാരം.
▪️ ഡബിള്‍ റോഡ് ശാഫി മസ്ജിദ് രാത്രി 9 മണി- നേതൃത്വം ശാഫി ഫൈസി ഇര്‍ഫാനി
▪️ മോത്തിനഗര്‍ എം.എം.എ ഹാള്‍ 9.30 ന്- നേതൃത്വം പി.എം. മുഹമ്മദ് മൗലവി
▪️ ആസാദ് നഗര്‍ മസ്ജിദുന്നമിറ 9 ന്- നേതൃത്വം ഇബ്രാഹീം ബാഖവി
▪️ തിലക് നഗര്‍ മസ്ജിദ് യാസീനില്‍ ഒന്നാമത്തെ നിസ്‌കാരം 8 മണിക്ക് കുടക് മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലും
രണ്ടാമത്തെത് 10 മണിക്ക് അബ്ദുല്‍ കബീര്‍ മുസ്ലിയാരുടെ നേതൃത്വത്തിലും നടക്കും
▪️ മൈസൂര്‍ റോഡ് കര്‍ണാടക മലബാര്‍ സെന്റില്‍ 9.30 ന്
പി.പി.അശ്‌റഫ് മൗലവി നേതൃത്വം വഹിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് 9071120 120/ 9071140140 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
<BR>
TAGS : RAMADAN 2025
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…