ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ച് ഡിസംബര്‍ ഒന്നിന് തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. നിലവിലെ ബാച്ചുകള്‍ ഈ മാസം മുപ്പതോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. അതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ചുരുങ്ങിയ സീറ്റുകളിലേക്ക് കൂടി അപേക്ഷകള്‍ സ്വീകരിക്കും.
ഈ മാസം 28 ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം. മൈസൂരു റോഡിലെ കര്‍ണാടക മലബാര്‍ സെന്റര്‍ സമുച്ചയത്തിലാണ്. രവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെയായി ക്ലാസുകള്‍ നടക്കുന്നത്. അഞ്ച് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. വര്‍ഷത്തില്‍ രണ്ട് ബാച്ചുകള്‍ നടക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമെ സൗജന്യമായി മെഷീനുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 907120 120/ 9071140 140 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : MALABAR MUSLIM ASSOCIATION
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…