ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം പ്രതിമാസ സാഹിത്യസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും ഇന്ന് രാവിലെ 10.30 മുതല്‍ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും.
മലയാളം സർവകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. രാധാകൃഷ്ണൻ ഇളയിടത്ത് ‘എം.ടി.യുടെ കഥാലോകം’ എന്നവിഷയത്തിൽ സംസാരിക്കും. കഥാവായന മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഡിനേറ്റർ മീര നാരായണനും സംവാദം സാഹിത്യവിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. പരിപാടിയുടെഭാഗമായി കവിതചൊല്ലാനും അവസരമുണ്ടാകും. ഫോൺ: 9008273313.
<br>
TAGS : KERALA SAMAJAM DOORAVAANI NAGAR,
SUMMARY : Kerala Samajam Dooravaninagar Sahitya Vibhagam Monthly Literary Debate
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…