ബെംഗളൂരു: എച്ച്എംപി വൈറസിനെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. ജലദോഷവും പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എച്ച്എംപിവി ചൂണ്ടിക്കാട്ടി അനാവശ്യ വൈദ്യപരിശോധനയ്ക്ക് നിർബന്ധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ശൈത്യകാലത്ത് സാധാരണഗതിയിൽ ഉണ്ടാകുന്ന ശ്വാസകോശ അണുബാധകൾക്കായി ചില ആശുപത്രികൾ 5,000 രൂപ വരെ ബിൽ ചെയ്യുന്നുണ്ടെന്ന് പരാതികൾ ഉയർന്നതോടെയാണ് സർക്കാർ നിർദേശം. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുമായി സംസ്ഥാനത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധയ്ക്ക് ബന്ധമില്ല. നിലവിൽ എച്ച്എംപി വൈറസ് ജീവന് ഭീഷണിയല്ല. പരിശോധനയുടെ ആവശ്യമുണ്ട്, കൂടാതെ ജാഗ്രതയും വേണം എന്നാൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ ഇൻഫ്ലുവൻസ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ നിരീക്ഷിക്കാനും വൈറസ് ബാധ പരിശോധിക്കാനും ആശുപത്രികളോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | HMP VIRUS
SUMMARY: HMPV cases, Karnataka government warns against unnecessary tests
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…