Categories: TOP NEWSWORLD

എയര്‍ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് കൊല്ലപ്പെട്ടു

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്.

പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിൻറെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സ്പാനിഷ് പൗരനാണ് മരിച്ചത്.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവർത്തകർ ഉടനെ സംഭവ സ്ഥലത്തെത്തി. ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിർത്തിവെച്ചെന്ന് സംഘാടകർ അറിയിച്ചു.


TAGS: ACCIDENT, PORTUGAL
KEYWORDS: Two small planes collide during air show; The pilot was killed

Savre Digital

Recent Posts

കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: ചാമരാജനഗര്‍ ഗുണ്ടൽപേട്ട് ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ആണ്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച…

1 hour ago

യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമം ഇന്ന്

ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമവും കായികമത്സരങ്ങളും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ…

2 hours ago

ബെംഗളൂരു ലുലുവില്‍ ജൂലായ് മൂന്നുമുതൽ എൻഡ് ഓഫ് സീസൺ സെയിൽ

ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ…

2 hours ago

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ…

9 hours ago

പരാഗ് ജെയിൻ പുതിയ റോ മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ്…

10 hours ago

‘ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്ത്’;​ ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തിയ ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി…

10 hours ago