ബെംഗളൂരു : കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകരെ കണ്ടെത്തിന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എയ്മ വോയിസ് സംഗീതമത്സരത്തിന്‍റെ ഓഡിഷൻ ബെംഗളൂരു ഇ.സി.എ യിൽ ഇന്ന് രാവിലെ 9.30 മുതൽ നടക്കും. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം 13- 19 വരെ, 20-29 വരെ, 30 വയസ്സും അധികവും, എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ.
ഒന്നാം സമ്മാനം: 20,000, രണ്ട്: 10,000/-. മൂന്ന്: 5,000/-. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ഉണ്ടായിരിക്കും. ലതാ നമ്പൂതിരി ചെയര്‍പേഴ്സന്‍ ആയ കമ്മിറ്റിയാണ് എയ്മ വോയിസ് സംഗീതമത്സരത്തിന് നേതൃത്വം നല്‍കുന്നത്.
കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമുണ്ട്. അതിനായി പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടണമെന്നും ഓഡിഷൻ സ്ഥലത്ത് രാവിലെ 10.30 വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്നും പ്രസിഡന്റ് ലിങ്കൻ വാസുദേവൻ ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 998638 7746, 843191 1131
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…