ബെംഗളൂരു : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക മികച്ച ഗായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന സംഗീതമത്സരം ‘എയ്മ വോയ്‌സ് കർണാടക 2024’-ന്റെ അവസാനഘട്ട മത്സരം ഇന്ന് രാവിലെ 9.30 മുതല്‍ ഓള്‍ഡ് മദ്രാസ് റോഡിലെ ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. അവസാനഘട്ടത്തിലേക്ക് അർഹതനേടിയ പ്രതിഭകൾ ടീൻസ്, സീനിയർ, സൂപ്പർസീനിയർ എന്നീ വിഭാഗങ്ങളിലായി മത്സരിക്കും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും.
വിജയികൾക്ക് സർട്ടിഫിക്കറ്റും പുരസ്കാരവും നൽകുമെന്ന് എയ്മ കർണാടക പ്രസിഡന്റ് ലിങ്കൻ വാസുദേവൻ, സെക്രട്ടറി വിനു തോമസ് എന്നിവര്‍ അറിയിച്ചു. കർണാടകയിലെ വിവിധ മലയാളിസംഘടനകളുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കും. എയ്മ കർണാടക ചാപ്റ്ററിന്റെ മ്യൂസിക് ബാൻഡ് ടീം “ബാംഗ്ലൂർ വേവ്സ്” നെ പൊതുജനങ്ങൾക്കായി സിനിമാ സംവിധായകൻ വി കെ പ്രകാശ് സമർപ്പിക്കും. തുടർന്ന് ഗാനമേള, നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറും.
<br>
TAGS : AIMA
SUMMARY : Aima music competition grand finale
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…