ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025-ൻ്റെ സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരിയിൽ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷണിൽ അഞ്ച് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ബിസിനസ് ക്ലാസിനും ജനറൽ പാസിനുമുള്ള സന്ദർശക ലൈവ് രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് രജിസ്‌ട്രേഷൻ നടത്താം.
ഫെബ്രുവരി 10നും 14നും ഇടയിലാണ് പ്രദർശനം നടക്കുക. ജനറൽ, ബിസിനസ്, എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ (എഡിവിഎ) എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് എയർ ഷോയ്ക്ക് ലഭ്യമാകുക. ബിസിനസ്സ് സന്ദർശക പാസുകൾ പ്രവൃത്തി ദിവസങ്ങൾക്കുള്ളതാണ്. ഇന്ത്യൻ പൗരന്മാർക്ക് 5,000 രൂപയും വിദേശ പൗരന്മാർക്ക് 150 ഡോളറുമാണ് ഇവയുടെ വില. മറ്റ് ദിവസങ്ങൾക്കുള്ള ജനറൽ പാസുകൾ ഇന്ത്യൻ പൗരന്മാർക്ക് 2,500 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ് ടിക്കറ്റ് വില. എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ ടിക്കറ്റുകൾക്കുള്ള ബുക്കിംഗുകൾ ആരംഭിച്ചിട്ടില്ല.
എഡിവിഎ പാസ് എയ്‌റോ ഡിസ്‌പ്ലേ വിഷ്വൽ ഏരിയയിലേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പൊതു സന്ദർശക പാസ് എക്‌സിബിഷൻ ഏരിയയിലേക്കും എഡിവിഎയിലേക്കും പ്രവേശനം നൽകുന്നതാണ്. എഡിവിഎ പാസുകൾക്ക് ഇന്ത്യൻ പൗരന്മാർക്ക് 1,000 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ്. എല്ലാ ടിക്കറ്റ് നിരക്കുകളും ജിഎസ്ടി ഉൾപ്പെടെയുള്ളവയാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.
TAGS: BENGALURU | AERO INDIA
SUMMARY: Visitor registration for Aero India 2025 in Bengaluru goes live
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…