ബെംഗളൂരു: എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വകാര്യ കമ്പനിയായ റെഫേക്സ് ഇ – വീൽസ് കമ്പനിയുടേതാണ് പുതിയ ടാക്സികൾ. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും മാത്രമാണ് ഈ ടാക്സികൾ സർവീസ് നടത്തുള്ളൂവെന്ന് കമ്പനി അറിയിച്ചു.
നിലവിൽ നഗരത്തിലെ പലയിടങ്ങളിലായി 200 ഓളം ഇ – കാറുകൾ കമ്പനി സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് 170 എയർപോർട്ട് ഇലക്ട്രിക് കാറുകൾ കൂടി നിരത്തിലിറക്കിയിട്ടുണ്ട്. യാത്രക്കാർക്ക് നിശ്ചിത സമയത്തേക്ക് ഇ – കാബുകൾ 699 രൂപയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കും. ഇത്തരം ഇ – കാബുകൾ നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിൽ അവതരിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
TAGS: BENGALURU | E TAXI
SUMMARY: Dycm launches airport electric taxi service in Bengaluru
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…