Categories: NATIONALTOP NEWS

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി. ഗോവ ദാബോലിൽ നിന്ന്‌ മുംബൈയിലേക്ക്‌ പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്‌ച രാവിലെ 6.45 നാണ്‌ സംഭവം. ടേക്ക്‌ ഓഫ്‌ സമയത്ത്‌ പക്ഷിയിടിക്കുകയായിരുന്നു. തുടർന്ന്‌ വിമാനത്തിന്റെ എഞ്ചിനിൽ നിന്ന്‌ പുകയുയർന്നു. ശേഷം എയർ ട്രാഫിക്‌ കൺട്രോളർക്ക്‌ വിവരം നൽകി.

116 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് കോക്ക്പിറ്റ് ക്രൂ ടേക്ക് ഓഫ് നിർത്തി. എല്ലാ യാത്രക്കാരെയും ഉടന്‍ തന്നെ സുരക്ഷിതമായി ഇറക്കി. വിമാനം റദ്ദ്‌ ചെയ്യുകയായിരുന്നെന്നും ടിക്കറ്റ്‌ ചാർജ്‌ തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.


<BR>
TAGS : FLIGHT CANCELLED | AIR INDIA
SUMMARY : Air India flight canceled after bird strike

Savre Digital

Recent Posts

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക്…

15 minutes ago

താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം: അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ് . അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ…

1 hour ago

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി; സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദ്രൗപദി മുര്‍മു

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി. പമ്പാ സ്നാനത്തിന് ശേഷം കെട്ട് നിറച്ച്‌ ഇരുമുടിക്കെട്ടുമായാണ് രാഷ്‌ട്രപതി…

2 hours ago

അനധികൃത കാലിക്കടത്ത്; കര്‍ണാടകയില്‍ മലയാളിയ്ക്ക് വെടിയേറ്റു

ബെംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കാലിക്കടത്ത് ആരോപിച്ച്‌ മലയാളിയെ വെടിവെച്ചു. പോലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസറഗോഡ് സ്വദേശി…

3 hours ago

മമ്മൂട്ടിയുടെ ഇടപെടല്‍; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില്‍ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച…

4 hours ago

സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ്…

4 hours ago