എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് റദ്ദാക്കി. ഗോവ ദാബോലിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്‌ച രാവിലെ 6.45 നാണ് സംഭവം. ടേക്ക് ഓഫ് സമയത്ത് പക്ഷിയിടിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ എഞ്ചിനിൽ നിന്ന് പുകയുയർന്നു. ശേഷം എയർ ട്രാഫിക് കൺട്രോളർക്ക് വിവരം നൽകി.
116 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് കോക്ക്പിറ്റ് ക്രൂ ടേക്ക് ഓഫ് നിർത്തി. എല്ലാ യാത്രക്കാരെയും ഉടന്‍ തന്നെ സുരക്ഷിതമായി ഇറക്കി. വിമാനം റദ്ദ് ചെയ്യുകയായിരുന്നെന്നും ടിക്കറ്റ് ചാർജ് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.
<BR>
TAGS : FLIGHT CANCELLED | AIR INDIA
SUMMARY : Air India flight canceled after bird strike
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…