ബെംഗളൂരു: എലിശല്യം ഒഴിവാക്കാൻ സ്പ്രേ തളിച്ചതോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട 19 നഴ്സിങ് വിദ്യാർഥികൾ ആശുപത്രിയിൽ. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം. എലിവിഷം കലക്കിയ സ്പ്രേ തളിച്ചതാണ് വിദ്യാർഥികളുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിലെ എല്ലാ റൂമികളിലും സ്പ്രേ അടിച്ചത്. ഇതിന് പിന്നാലെ വിദ്യാർഥിനികൾക്ക് ശ്വാസതടസവും തൊണ്ടവേദനയും അനുഭവപ്പെടുകയായിരുന്നു. 19 വിദ്യാർഥികളിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലായതിനാൽ ഇവരെ ഐസിയുവിലേക്ക് മാറ്റിയതായി വെസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ഗിരീഷ് പറഞ്ഞു. ആശുപത്രിയിലായവരിൽ മലയാളി വിദ്യാർഥികളും ഉൾപ്പെട്ടതായാണ് വിവരം. സംഭവത്തിൽ ഹോസ്റ്റൽ മാനേജ്‌മെൻ്റ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു.
TAGS: BENGALURU | HOSPTALISED
SUMMARY: 19 students admitted after falling ill due to rat repellent sprayed in hostel room in Bengaluru
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…