Categories: KERALATOP NEWS

എഴുത്തുകാരി പ്രൊഫ. ബി. സുലോചന നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി. സുലോചന നായര്‍ (94) അന്തരിച്ചു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു പുറകുവശം ഉദാരശിരോമണി റോഡ് ‘വന്ദന’യില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

നിരൂപക, പ്രഭാഷക, വിദ്യാഭ്യാസ വിചക്ഷക, സാമൂഹികപ്രവര്‍ത്തക എന്നീനിലകളില്‍ പ്രശസ്തയായിരുന്നു സുലോചനാ നായര്‍. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ 1931-ലാണ് ജനനം. വിമെന്‍സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു പഠനം. 1955-ല്‍ മലയാളം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ 30 വര്‍ഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ചു.

1985-ല്‍ തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ നിന്നു വിരമിക്കുന്നതിനിടെ എന്‍.എസ്.എസ്. വനിതാ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ നിരവധി ആധ്യാത്മിക സാഹിത്യലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാഗവതം അമര്‍ത്യതയുടെ സംഗീതം, വിവേകാനന്ദന്‍ കവിയും ഗായകനും, ഏകാകിനികള്‍, തേജസ്വിനികള്‍, ഇലിയഡ് (സംഗൃഹീതപുനരാഖ്യാനം), വില്വപത്രം, തീര്‍ഥഭൂമികള്‍, നവോത്ഥാന സദസ്സിലെ അമൃത തേജസ്സ്, ശ്രീരാമകൃഷ്ണ പരമഹംസന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

TAGS : B SULOCHANA NAIR | PASSED AWAY
SUMMARY : Writer Prof. B. Sulochana Nair passed away

Savre Digital

Recent Posts

മലയാളം മിഷൻ മൈസൂരു മേഖല പഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…

4 minutes ago

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…

42 minutes ago

പാലത്തായി കേസ്; കെ. പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…

51 minutes ago

കേളി ബെംഗളൂരു ബ്ലാങ്കറ്റ് ഡ്രൈവ്

ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…

52 minutes ago

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…

1 hour ago

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…

2 hours ago