Categories: KARNATAKATOP NEWS

എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) പ്രതി.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഭർത്താവിനെതിരെ പരാതി നൽകാൻ മമത ഹാസന്‍ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതിൽ രോഷാകുലനായ ലോകനാഥ്, ഭാര്യയുടെ നെഞ്ചിൽ കുത്തുകയും പോലീസുകാരും ആളുകളും നോക്കിനില്‍ക്കെ മമതയെ കൊലപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

17 വര്‍ഷം മുമ്പായിരുന്നു ലോകനാഥിന്‍റെയും മമതയുടെയും വിവാഹം. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നു. നാല് ദിവസം മുമ്പും വഴക്കുണ്ടായിരുന്നു. സംഭവത്തിൽ ഹാസൻ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | CRIME
SUMMARY: Constable stabs wife at police station

Savre Digital

Recent Posts

സ്കൂള്‍ കലോത്സവം; സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥി

തിരുവനന്തപുരം: കലോത്സവത്തിൻ‍റെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…

3 minutes ago

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ർ​ണം കൈ​മാ​റി​യ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും…

4 minutes ago

ടി.പി കൊലക്കേസ്; പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍

കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച്‌ ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…

50 minutes ago

ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…

1 hour ago

പരിസ്ഥിതി സൗഹൃദം; പ്രിംറോസ് റോഡ് മാർത്തോമാ ഇടവകയില്‍  പഴയ സാരികൾ കൊണ്ട് നിർമ്മിച്ചത് 25 അടിയുടെ കൂറ്റൻ ക്രിസ്മസ് ട്രീ

ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; എൻ.വാസു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…

2 hours ago