ബെംഗളൂരു: നിയമസഭാ കൗൺസിലിൻ്റെ നോർത്ത് – ഈസ്റ്റ് ഗ്രാജ്വെറ്റ്സ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാർട്ടി തീരുമാനത്തിനെതിരായാണ് പ്രതാപ് റെഡ്ഢി സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിലവിൽ മണ്ഡലത്തിൽ കോൺഗ്രസ് ഔദ്യോഗികമായി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് പ്രതാപ് റെഡ്‌ഡി സ്വാതന്ത്രനായി മത്സരിക്കുന്നത്.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ജി.സി. ചന്ദ്രശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ. പ്രതാപ് റെഡ്ഡി കോൺഗ്രസ് പാർട്ടിയിൽ ചേരുകയും ബല്ലാരി സിറ്റി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നോർത്ത് – വെസ്റ്റ് ഗ്രാജ്വെറ്റ്സ് മണ്ഡലത്തിലേക്ക് കോൺഗ്രസ് ടിക്കറ്റ് തേടിയത്. എന്നാൽ, അദ്ദേഹത്തിന് ടിക്കറ്റ് അനുവദിച്ചില്ല.
ഇതോടെയാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. പ്രതാപ് റെഡ്ഡിയെ അടുത്ത ആറുവർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. അദ്ദേഹത്തെ പിന്തുണയ്ക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…
ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട് സ്വദേശി…
ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…
ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…
ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…